ദേശീയം

തുരുതുരെ അശ്ലീല സന്ദേശങ്ങളും ഫോണ്‍വിളികളും ; യുവതിയുടെ മൊബൈല്‍ നമ്പര്‍ ഡേറ്റിങ് ആപ്പില്‍  ; 19 കാരന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : യുവതിയുടെ ഫോണ്‍നമ്പര്‍ ഡേറ്റിങ് ആപ്പില്‍ അപ്ലേഡ് ചെയ്ത സംഭവത്തില്‍ 19 കാരന്‍ അറസ്റ്റില്‍. തമിഴ്‌നാട് വില്ലുപുരത്ത് ബേക്കറി തൊഴിലാളിയായ വെങ്കിടേഷ് എന്ന 19 കാരനാണ് അറസ്റ്റിലായത്. ഫോണിലേക്ക് അജ്ഞാത നമ്പറുകളില്‍ നിന്ന് അശ്ലീല ഫോണ്‍ കോളുകളും സന്ദേശങ്ങളും ലഭിച്ചതോടെ, യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 19 കാരന്‍ കുടുങ്ങിയത്. ജന്മദിനാഘോഷത്തിനായി യുവതി ഇയാളുടെ ബേക്കറിയില്‍ കേക്ക് ഓര്‍ഡര്‍ ചെയ്തിരുന്നു. കേക്ക് എത്തിക്കുന്നതിനായി വെങ്കിടേഷിന് യുവതി ഫോണ്‍ നമ്പറും നല്‍കിയിരുന്നു. 

യുവതിയുടെ ഈ ഫോണ്‍ നമ്പര്‍ വെങ്കടേഷ് ചെന്നൈയിലെ ഒരു ഡേറ്റിംഗ് അപ്ലിക്കേഷനില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു. അശ്ലീലസന്ദേശങ്ങളും ഫോണ്‍കോളുകളും കൊണ്ട് ശല്യം സഹിക്ക വയ്യാതായതോടെ യുവതി അമ്പട്ടൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. 

പൊലീസിനൊപ്പം പെണ്‍കുട്ടിയുടെ വീട്ടുകാരും സമാന്തരമായി അന്വേഷണം തുടങ്ങി. ഡേറ്റിങ് ആപ്പിലെ പെണ്‍കുട്ടിയുടെ പ്രൊഫൈലില്‍ കുടുംബം സന്ദേശം പോസ്റ്റുചെയ്തതോടെ, ഒരാള്‍ അശ്ലീല ഫോട്ടോകളും വീഡിയോകളും നല്‍കി മറുപടി നല്‍കി. തുടര്‍ന്ന് അയാളോട് ഫോട്ടോയും ഫോണ്‍നമ്പറും നല്‍കാന്‍ ആവശ്യപ്പെട്ടു.

ഇപ്രകാരം ചെയ്ത യുവാവിനെ പൊലീസിന്റെ സഹായത്തോടെ പൊക്കുകയായിരുന്നു. വാട്‌സ് ആപ്പില്‍ നിന്നാണ് യുവതിയുടെ ചിത്രം എടുത്തതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. 19 കാരനില്‍ നിന്നും മൂന്നു സിംകാര്‍ഡുകള്‍ പൊലീസ് പിടിച്ചെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു