ദേശീയം

ദുര്‍ഗന്ധം രൂക്ഷം; ആശുപത്രിയിലെ സ്‌ട്രെക്ചറില്‍ പത്തുദിവസം പഴക്കമുള്ള അഴുകിയ മൃതദേഹം; അന്വേഷണത്തിന് ഉത്തരവ്

സമകാലിക മലയാളം ഡെസ്ക്


ഭോപ്പാല്‍: പത്തുദിവസത്തോളം പഴക്കമുള്ള അജ്ഞാത മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയിലെ സ്‌ട്രെക്ചറില്‍ അഴുകിയ നിലയില്‍ കിടക്കുന്നതായി കണ്ടെത്തി. ആശുപത്രി അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു.

മധ്യപ്രദേശിലെ പ്രധാന ആശുപത്രികളിലൊന്നാണ് എംവൈ ആശുപത്രി. മൃതദേഹത്തിന് പത്തുദിവസത്തെ പഴക്കമുണ്ട്. ആശുപത്രിയിലെ മോര്‍ച്ചറിയിലെ ഒഴിഞ്ഞകോണില്‍ സ്‌ട്രെക്ചറില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. ആശുപത്രിയില്‍ ദുര്‍ഗന്ധം രൂക്ഷമായതോടെയാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 

സാധാരണനിലയില്‍ അജ്ഞാത മൃതദേഹങ്ങള്‍ ഏഴ്  ദിവസം ഫ്രീസറില്‍ സുക്ഷിക്കാറുണ്ടെന്നും അതിന് ശേഷം മുന്‍സിപ്പല്‍ കോര്‍പ്പറേഷനെ അറിയിച്ച ശേഷം മൃതദേഹം നീക്കം ചെയ്യാറുമാണ് പതിവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. എന്തുകൊണ്ടാണ് ഈ മൃതദേഹം ഫ്രീസറിലേക്ക് മാറ്റാത്തതുള്‍പ്പെടെയുള്ള കാര്യം അന്വേഷിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി

കോവിഡ് രോഗികളുടെയും മറ്റുരോഗികളുടെയും നിരവധി മൃതദേഹങ്ങളാണ് ഓരോ ദിവസവും ആശുപത്രിയിലെ മോര്‍ച്ചറിയില്‍  എത്തുന്നത്. എന്നാല്‍ ഇവിടെ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ 16 ഫ്രീസറുകള്‍ മാത്രമെയുള്ളുവെന്നും അതിനാല്‍ ഫ്രീസറുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിരുന്നതായും ആശുപത്രി അധികൃതര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി