ദേശീയം

'ഉപമുഖ്യമന്ത്രിയാണ് വിളിക്കുന്നത്, മരുമകളെ സ്വത്ത് വില്‍ക്കാന്‍ അനുവദിക്കണം'; കുടുംബത്തെ ഭയപ്പെടുത്താന്‍ ശ്രമിച്ച 25കാരന്‍ പിടിയില്‍ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി എന്ന് പറഞ്ഞ് കുടുംബത്തെ വിളിച്ച് കബളിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറാണ് വിളിക്കുന്നത് എന്ന് പറഞ്ഞ് അയല്‍വാസികളോട് സ്വത്തു തര്‍ക്കം പരിഹരിക്കാന്‍ ആവശ്യപ്പെട്ട 25കാരനാണ് പിടിയിലായത്. വ്യാജ ഫോണ്‍ കോളാണ് എന്ന സംശയം തോന്നിയ കുടുംബക്കാര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

മഹാരാഷ്ട്രയിലെ പുനെയിലാണ് സംഭവം. ഖഡാക്കി ഗ്രാമത്തിലെ ഒരു കുടുംബത്തില്‍ നിലനിന്ന സ്വത്തു തര്‍ക്കവുമായി ബന്ധപ്പെട്ടാണ് വ്യാജ കോള്‍. പൂര്‍വ്വിക സ്വത്ത് വില്‍ക്കണമെന്ന നിലപാടിലായിരുന്നു മരുമകള്‍. എന്നാല്‍ ഇതിന് എതിരായിരുന്നു മറ്റു കുടുംബക്കാര്‍. അതിനിടെയാണ് അയല്‍വാസിയായ 25കാരന്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാണ് എന്ന് പറഞ്ഞ് കുടുംബത്തിലെ
ഒരംഗത്തെ വിളിച്ചതെന്ന് പൊലീസ് പറയുന്നു.

ആസ്തി് വില്‍ക്കാന്‍ അനുവദിക്കാനായിരുന്നു ഫോണിലൂടെ യുവാവ് ആവശ്യപ്പെട്ടത്. അജിത് പവാര്‍ എന്ന് പറഞ്ഞ് വിളിച്ച ആളെ കുറിച്ച് സംശയം തോന്നിയ കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കുടുംബത്തെ പേടിപ്പിക്കാനാണ് അങ്ങനെ ചെയ്തതെന്നാണ് യുവാവ് പറയുന്നതെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം