ദേശീയം

കുത്തിയൊലിച്ച് ഒഴുകുന്ന പുഴ, ഒരു കൈ ജെസിബിയില്‍; നായയെ അതിസാഹസികമായി രക്ഷിച്ച് ഹോംഗാര്‍ഡ് ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലങ്കാനയില്‍ കരകവിഞ്ഞ് ഒഴുകുന്ന പുഴയില്‍ കുടുങ്ങിപ്പോയ നായയെ സുരക്ഷാ ജീവനക്കാരന്‍ അതിസാഹസികമായി രക്ഷിക്കുന്നതിന്റെ വീഡിയോ പുറത്ത്. തെലങ്കാനയില്‍ കനത്ത മഴ തുടരുകയാണ്. കനത്തമഴയില്‍ നദികള്‍ കരകവിഞ്ഞൊഴുകുന്നതിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

നായയെ രക്ഷിക്കുന്ന ബുധനാഴ്ചത്തെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. നഗര്‍കര്‍ണൂലില്‍ തെലങ്കാന ഹോംഗാര്‍ഡ് മുജീബാണ് അതിസാഹസികമായി നായയെ രക്ഷിക്കുന്നത്. കരകവിഞ്ഞൊഴുകുന്ന നദിയില്‍ നിന്ന് രക്ഷപ്പെടാന്‍ വളളിച്ചെടിയില്‍ പിടിച്ചുകിടക്കുകയാണ് നായ. ഇത് ശ്രദ്ധയില്‍പ്പെട്ട ഹോം ഗാര്‍ഡ് ജെസിബിയുടെ സഹായത്തോടെയാണ് നായയെ രക്ഷിച്ചത്.

ജെസിബിയില്‍ നായയുടെ അടുത്ത് പോയാണ് ഹോം ഗാര്‍ഡ് രക്ഷിച്ചത്. കുത്തിയൊഴുകുന്ന വെളളത്തില്‍ ഒരു കൈ ജെസിബിയില്‍ പിടിച്ചു കൊണ്ടായിരുന്നു രക്ഷാപ്രവര്‍ത്തനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ

'പ്രസവിച്ച ശേഷം 32 കിലോ കൂടി, മകനോടുള്ള സ്‌നേഹത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ മറന്നു'; സോനം കപൂര്‍

ക്ലോപിന്റെ പകരക്കാരന്‍; അര്‍നെ സ്ലോട്ട് ലിവര്‍പൂള്‍ പരിശീലകന്‍