ദേശീയം

വൈകീട്ട് ആറ് മണിക്ക് ശേഷം വീട്ടില്‍ നിന്ന് സൈക്കിളില്‍ പുറത്തിറങ്ങിയ 12 കാരി മരിച്ച നിലയില്‍; മൃതദേഹം അഴുക്കുചാലില്‍

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: വീട്ടില്‍ നിന്നും സൈക്കിളില്‍ പുറത്തിറങ്ങിയ 12കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ മെഡ്ച്ചല്‍  ജില്ലയിലാണ് സംഭവം. സുമേദ കപുരിയ എന്ന പെണ്‍കുട്ടിയെ ബുധനാഴ്ച വൈകീട്ടാണ് കാണാതായത്. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ ശവശീരം അഴുക്കുചാലില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ സൈക്കിളും മൃതദേഹത്തിന് സമീപമുണ്ടായിരുന്നു. മഴവെള്ളം നിറഞ്ഞ  അഴുക്കുചാലില്‍ വീണാവാം പെണ്‍കുട്ടി മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെണ്‍കുട്ടി വൈകീട്ട് ആറിനും ഏഴിനും ഇടയിലാണ് വീട്ടില്‍ നിന്ന് സൈക്കിളില്‍ പുറത്തിറങ്ങിയതെന്ന് സിസി ടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നതായി പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

മുന്‍സിപ്പില്‍ അതോറിറ്റിയുടെ അനാസ്ഥയാണ് കുട്ടിയുടെ മരണകാരണമെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. സംഭവം മുന്‍നിര്‍ത്തി ടിആര്‍സ് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ