ദേശീയം

പ്രതിഷേധം ശക്തമാവുന്നു, കാര്‍ഷിക ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചേക്കില്ല

സമകാലിക മലയാളം ഡെസ്ക്


ന്യൂഡൽഹി: കാർഷിക ബില്ലുകൾ ഇന്ന് രാജ്യസഭയിൽ അവതരിപ്പിച്ചേക്കില്ല. ലോക്‌സഭ പാസാക്കിയ ബില്ലുകൾ ഇന്ന് രാജ്യസഭയുടെ അജണ്ടയിൽ ഉൾപ്പെടുത്തുമെന്ന സൂചനയുണ്ടായിരുന്നു. എന്നാൽ കാർഷിക ബില്ലിനെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ ബില്ലുകൾ കൊണ്ടുവന്നാൽ തിരിച്ചടിയുണ്ടാകുമെന്ന കണക്കു കൂട്ടലിലാണ് കേന്ദ്ര സർക്കാർ. 

കാർഷിക ബില്ലിൽ പ്രതിഷേധിച്ച് അകാലിദൾ മന്ത്രി ഹർസിമ്രത് കൗർ സ്ഥാനം രാജിവെച്ചിരുന്നു. ഹരിയാനയിൽ ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയും ബില്ലുകൾ പിൻവലിക്കണമെന്ന നിലപാടുമായി രംഗത്തെത്തിയിരുന്നു. കാർഷിക ബില്ലിൽ സമവായം ഉണ്ടാക്കിയതിന് ശേഷം ബിൽ രാജ്യസഭയിൽ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ നീക്കം.  കഴിഞ്ഞ ദിവസം ബില്ലിനെ അനുകൂലിച്ച് പ്രധാനമന്ത്രി പ്രതികരിച്ചിരുന്നു. കർഷകരുടെ ഗുണം മാത്രം മുൻനിർത്തിയാണ് ബില്ലെന്നും, വ്യാജവാർത്തകൾ പ്രചരിപ്പിച്ച് ബില്ലിന്റെ പേരിൽ പ്രതിപക്ഷം  കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് മോദി ആരോപിച്ചു.

പാപ്പരത്ത നിയമഭേദഗതി, ബാങ്കിംഗ് നിയന്ത്രണ ബിൽ തുടങ്ങിയവ ഇന്ന് രാജ്യസഭയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോക്‌സഭയിൽ ഉപധനാഭ്യർത്ഥന ചർച്ചയ്ക്ക് ധനമന്ത്രി നിർമല സീതാരാമൻ മറുപടി നൽകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി