ദേശീയം

യുവതിയെയും ആണ്‍സുഹൃത്തിനെയും പൊതുസ്ഥലത്ത് കെട്ടിയിട്ടു; വസ്ത്രങ്ങള്‍ വലിച്ചുകീറി അര്‍ദ്ധനഗ്നരാക്കി, നാട്ടുകാര്‍ നോക്കിനില്‍ക്കേ മര്‍ദ്ദനം

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍:  രാജസ്ഥാനില്‍ വിധവയെയും ആണ്‍ സുഹൃത്തിനെയും വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി. പൊതുസ്ഥലത്ത് വസ്ത്രങ്ങള്‍ വലിച്ചുകീറി അര്‍ദ്ധനഗ്നരാക്കി അപമാനിച്ചശേഷം നാട്ടുകാര്‍ ഉപദ്രവിക്കുന്നതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിച്ചത്.  

രാജസ്ഥാനിലെ ചിറ്റോര്‍ഗഡില്‍ വെളളിയാഴ്ച രാവിലെയാണ് സംഭവം. മൂന്ന് വയസുളള കുഞ്ഞുമായാണ് യുവതി വീട്ടില്‍ താമസിക്കുന്നത്. ഈ സമയത്ത് അവശ്യവസ്തുക്കള്‍ നല്‍കാന്‍ യുവതിയുടെ സുഹൃത്ത് വീട്ടില്‍ എത്തി. തൊട്ടടുത്ത ഗ്രാമത്തിലെ സുഹൃത്താണ് വീട്ടില്‍ എത്തിയത്. യുവതിക്ക് സുഹൃത്തുമായി അവിഹിത ബന്ധമാണെന്ന് തെറ്റിദ്ധരിച്ച നാട്ടുകാര്‍ ഇരുവരെയും വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

നൂറ് കണക്കിന് ആളുകള്‍ കൂടിനില്‍ക്കേയാണ് നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് ഇരുവരെയും മര്‍ദ്ദിച്ചത്. നിരന്തരം മര്‍ദ്ദിച്ചതായി പരാതിയില്‍ പറയുന്നു. യുവതിയുടെ ബ്ലൗസ് വലിച്ചുകീറി അപമാനിച്ചു. യുവാവിന്റെയും വസ്ത്രങ്ങള്‍ ഊരിമാറ്റി അര്‍ദ്ധനഗ്നനാക്കി. ഗ്രാമത്തിലെ ചിലര്‍ ഇതിനെ എതിര്‍ത്തെങ്കിലും ഫലം കണ്ടില്ല. ഇതിനെ എതിര്‍ക്കാന്‍ ശ്രമിച്ച മറ്റൊരു സ്ത്രീയെ അക്രമികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് മൂന്ന് പേരെ പിടികൂടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്