ദേശീയം

വെബ്‌സീരിസിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ട്; 17 കാരി നഗ്നചിത്രങ്ങള്‍ അയച്ചു; ഇന്‍സ്റ്റഗ്രാമിലെ പെണ്‍മോഡല്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്‍സ്റ്റഗ്രാമില്‍ പെണ്‍മോഡലായി പ്രത്യക്ഷപ്പെട്ട് ജോലി വാഗ്ദാനം ചെയ്ത് സ്്ത്രീകളെ ചൂഷണം ചെയ്ത യുവാവിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.  മാം ചന്ദ്  എന്നയാളാണ് അറസ്റ്റിലായത്. ഒരു പ്രൊഡക്ഷന്‍ ഹൗസുമായി ബന്ധമുണ്ടെന്നും പുതിയ വെബ് സീരിസിലേക്ക് ആളുകളെ ആവശ്യമുണ്ടെന്നും പറഞ്ഞാണ് ഇയാള്‍ സ്ത്രീകളെ ചൂഷണത്തിനിരയാക്കിയത്.

17കാരിയുടെ പരാതിയിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. രാശി ഗോയല്‍ എന്ന മോഡലാണെന്ന് പറഞ്ഞ് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതി വരാനിരിക്കുന്ന വെബ്‌സീരിസിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്നും ചിത്രത്തിന്റെ  ഓഡിഷനായി നഗ്നചിത്രങ്ങള്‍ ആവശ്യപ്പെടുകയുമായിരുന്നെന്ന് പരാതിക്കാരി പറയുന്നു. 

ആവശ്യപ്പെട്ട പ്രകാരം നഗ്നചിത്രങ്ങള്‍ അയച്ചപ്പോള്‍ ഇവര്‍ വീണ്ടും ചിത്രങ്ങള്‍ ചോദിക്കുകയായിരുന്നു. തുടര്‍ന്ന് 17കാരി ഇവരെ ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് രണ്ടുപേര്‍ തന്നെ ബന്ധപ്പെട്ട് നഗ്നചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്താന്‍ തുടങ്ങി. മറ്റ് പലവഴികളിലൂടെയും ഇവര്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കല്‍ പതിവായി. തുടര്‍ന്നാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്.

അന്വേഷണത്തിനിടെ പ്രതിയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ പൊലീസ് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിയുടെ ലൊക്കേഷന്‍ തിരിച്ചറിഞ്ഞു. പ്രതിയെ സുല്‍ത്താന്‍ പുരിയിലെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കുടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'