ദേശീയം

അഞ്ച് വര്‍ഷം പ്രധാനമന്ത്രി സന്ദര്‍ശിച്ചത് 58 രാജ്യങ്ങള്‍; ചെലവ് 517. 82 കോടി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചത് 58 രാജ്യങ്ങള്‍. ഇതിനായി 517.82 കോടി രൂപ ചിലവിട്ടതായും സര്‍ക്കാര്‍ രാജ്യസഭയില്‍ അറിയിച്ചു.

വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനങ്ങളെ കുറിച്ച്‌  രാജ്യസഭയില്‍ എഴുതിത്തയ്യാറാക്കിയ മറുപടി നല്‍കിയത്.ഇക്കാലയളവില്‍ യു.എസ്., റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ അഞ്ചുതവണ വീതം മോദി സന്ദര്‍ശിച്ചിട്ടുണ്ട്.

ഒന്നിലധികം തവണയാണ് സിംഗപ്പുര്‍, ജര്‍മനി, ഫ്രാന്‍സ്, ശ്രീലങ്ക, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. 2019 നവംബര്‍ 13,14 തിയതികളില്‍ ബ്രസീലില്‍ നടന്ന ബ്രിക്‌സ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നടത്തിയതാണ് ഒടുവിലത്തെ വിദേശയാത്ര

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി