ദേശീയം

രോഗമുക്തിയില്‍ റെക്കോര്‍ഡ്, 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം പേര്‍ക്ക് അസുഖം ഭേദമായി; ആശുപത്രി വിട്ടവര്‍ 45ലക്ഷത്തിലേക്ക് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗമുക്തിയില്‍ റെക്കോര്‍ഡ്. 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം പേരാണ് രോഗമുക്തി നേടിയത്. 1,01,468 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം കണക്കുകള്‍ വ്യക്തമാക്കുന്നു. 

തുടര്‍ച്ചയായ നാലാം ദിവസമാണ് പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതല്‍ പേര്‍ രോഗമുക്തി നേടുന്നത്. രോഗമുക്തി നേടിയവരുടെ എണ്ണം ഏകദേശം 45 ലക്ഷത്തില്‍ എത്തി നില്‍ക്കുകയാണ്. 44,97,868 പേര്‍ രോഗമുക്തി നേടിയതായാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്.

കൂടുതല്‍ പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതോടെ രോഗമുക്തി നിരക്ക് 81 ശതമാനത്തിലേക്ക് അടുത്തു. 80.86 ശതമാനം പേരാണ് രോഗമുക്തി നേടിയത്. പോസിറ്റീവിറ്റി നിരക്ക് 8.02 ശതമാനമാണ്. 24 മണിക്കൂറിനിടെ 9,33,183 പരിശോധനകളാണ് രാജ്യത്ത് ഒട്ടാകെ നടന്നത്. 

അതേസമയം രോഗബാധിതര്‍ 55 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 75000ലധികം പേരാണ് രോഗ ബാധിതരായത്. ചികിത്സയില്‍ കഴിയുന്നതവര്‍ 9,75,861 പേരാണ് എന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

'പട്ടികജാതി-ഒബിസി സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി