ദേശീയം

'28 വയസ്സേയുള്ളു, ഒരു തെറ്റും ചെയ്തിട്ടില്ല, ഇനിയും പിടിച്ചുനില്‍ക്കാനാവില്ല' ; റിയ ചക്രബര്‍ത്തി കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: താന്‍ നിരപരാധിയാണെന്ന്, സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തി. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ബോധപൂര്‍വം തന്നെ കേസില്‍ കുടുക്കുകയാണെന്ന് ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ റിയ ആരോപിച്ചു.

ഇരുപത്തിയെട്ടു വയസു മാത്രമുള്ള തനിക്കെതിരെ നാല് അന്വേഷണങ്ങളാണ് നടക്കുന്നത്. ഇതിനു പുറമേ മാധ്യമങ്ങളുടെ വേട്ടയ്ക്കും താന്‍ ഇരയാവുന്നു. ഇതെല്ലാം തന്റെ മാനസിക നിലയെ തകര്‍ക്കുകയാണെന്ന് ജാമ്യ ഹര്‍ജിയില്‍ റിയ പറയുന്നു.

നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്കു പുറമേ പൊലീസിന്റെയും കേന്ദ്ര ഏജന്‍സികളുടെയും മൂന്ന് അന്വേഷണങ്ങള്‍ കൂടി തനിക്കെതിരെ നടക്കുന്നുണ്ട്. മാധ്യമങ്ങളുടെ ഒരേ സമയമുള്ള വിചാരണ ഇതിനു പുറമേയാണ്. ഇനിയും തന്നെ കസ്റ്റഡിയില്‍ വിട്ടാല്‍ മാനസികമായി അതു താങ്ങാനാവില്ല. 

താന്‍ പരിചയപ്പെടുമ്പോള്‍ തന്നെ സുശാന്ത് രാജ്പുത്ത് മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളായിരുന്നുവെന്ന് റിയ ചൂണ്ടിക്കാട്ടി. ചിലപ്പോഴെല്ലാം ചെറിയ അളവില്‍ കഞ്ചാവ് സുശാന്തിനു വാങ്ങി നല്‍കിയിരുന്നു. അതിന്റെ പണം താന്‍ തന്നെയാണ് കൊടുത്തിട്ടുള്ളത്. ഇതല്ലാതെ ഒരു ലഹരി സംഘത്തിന്റെയും ഭാഗമല്ല താനെന്ന് റിയ പറയുന്നു. 

തന്റെ പക്കല്‍നിന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ ലഹരിമരുന്ന് കണ്ടെടുത്തിട്ടില്ല. ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ 59 ഗ്രാം മയക്കുമരുന്നാണ് പിടിച്ചെടുത്തിട്ടുള്ളത്. അതുകൊണ്ടുതന്നെ തനിക്കു ജാമ്യം അനുവദിക്കാതിരിക്കാന്‍ കാരണമില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.

കനത്ത മഴയെത്തുടര്‍ന്ന് ഇന്നത്തെ കേസുകള്‍ മാറ്റിയതിനാല്‍ റിയ ചക്രബര്‍ത്തിയുടെ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി