ദേശീയം

അമ്മയുടെയും ഗര്‍ഭിണിയായ മകളുടെയും മൃതദേഹം തെരുവില്‍ കിടന്നത് നാലുദിവസം; സംസ്‌കരിക്കാതെ ബന്ധുക്കളുടെ പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ അമ്മയുടെയും ഗര്‍ഭിണായി മകളുടെയും മൃതദേഹങ്ങള്‍ തെരുവില്‍ കിടന്നത് നാല് ദിവസം. കൊലപാതകം പൊലീസ് മൂടിവയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ മൃതദേഹം സംസ്‌കരിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് സംഭവം. ഒഡീഷയിലെ കേന്ദ്രപര ജില്ലയിലാണ് സംഭവം.

സെപ്തംബര്‍ 19 മുതലാണ് 45കാരിയായ പ്രമീള നാഥിനെയും 22 കാരിയായ മകള്‍ സത്യപ്രിയയെയും കാണാതായത്. പിറ്റേദിവസം ഇരുവരുടെയും മൃതദേഹങ്ങള്‍ ഗ്രാമത്തിലെ കുളത്തില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സത്യപ്രിയ ഗര്‍ഭിണിയാണെന്ന് വ്യക്തമായി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. എന്നാല്‍ അമ്മയും മകളും കൊല്ലപ്പെട്ടതാണെന്നും പൊലീസ് കൊലപാതകം മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ച് മൃതദേഹം സംസ്‌കരിക്കാതെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിക്കുകയായിരുന്നു. 

സിആര്‍പിസി സെക്ഷന്‍ 174 പ്രകാരം ദുരൂഹമരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. കൊലപാതകത്തിനും കേസെടുത്ത പൊലീസ് പ്രതിയെന്ന് സംശയിക്കുന്നയാളെ പിടികൂടിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍