ദേശീയം

9 പേരെ കൊലപ്പെടുത്തി, ജീവപര്യന്തം തടവ് ശിക്ഷ; പരോളിലിറങ്ങിയ 'ഗുണ്ടാത്തലവന്‍' എരുമയെ മോഷ്ടിച്ചു; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ:  9 പേരെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഗുണ്ടാത്തലവന്‍ പരോളിലിറങ്ങിയതിന് പിന്നാലെ എരുമയെ മോഷ്ടിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ ബറിച്ച് ജില്ലിയിലാണ് സംഭവം. മുനേശ്വര്‍ എന്നായാളാണ് അറസ്റ്റിലായത്. 

1992ലാണ് ഇയാള്‍ ഒന്‍പതുപേരെ കൊലപ്പെടുത്തിയത്. ഈ സംഭവത്തില്‍ കോടതി ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 

ഹൈക്കോടതിയുടെ നിര്‍ദേശാനുസരണം ഇയാള്‍ക്ക് പരോള്‍ ലഭിച്ചിരുന്നതായി റൂറല്‍ എസ്പി അശോക് കുമാര്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ പരോള്‍ റദ്ദാക്കാന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കുമെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍