ദേശീയം

എസ്എസ് സി പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു; മാറ്റിവെച്ച പരീക്ഷകള്‍ ഒക്ടോബര്‍ 12 മുതല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (എസ്എസ് സി ) പുതിയ പരീക്ഷാ കലണ്ടർ പ്രസിഡ്ധീകരിച്ചു. 2020 ഒക്ടോബര്‍ മുതല്‍ 2021  ഓഗസ്റ്റ് വരെയുള്ള പരീക്ഷാ കലണ്ടറാണ് പ്രസിദ്ധീകരിച്ചത്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെച്ച കമ്പൈന്‍ഡ് ഹയര്‍സെക്കന്‍ഡറി ലെവല്‍ പരീക്ഷ ഒക്ടോബര്‍ 12 മുതല്‍ 26 വരെ നടക്കും. 

2019-ലെ കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ (സി.ജി.എല്‍ - ടയര്‍ II) പരീക്ഷ നവംബര്‍ നവംബര്‍ 2 മുതല്‍ 5 വരെയും നടത്തും. ഡൽഹി പൊലീസിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷകളും നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടത്തും. 

ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികയിലേക്കാണ് ആദ്യത്തെ അപേക്ഷ. ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 1 മുതല്‍ 30 വരെ അപേക്ഷിക്കാം. 2020-ലെ കമ്പൈൻഡ് ​ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയ്ക്ക് ഡിസംബര്‍ 21 മുതല്‍ ജനുവരി 25 വരെയും അപേക്ഷിക്കാം. ടയർ1 സിജിഎൻ പരീക്ഷ 2020 അടുത്ത വർഷം മെയ് 29 മുതൽ ജൂൺ ഏഴു വരെ നടക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍