ദേശീയം

കര്‍ണാടക നിയമസഭയില്‍ ഉപമുഖ്യമന്ത്രി ഉള്‍പ്പെടെ 110 പേര്‍ക്ക് കോവിഡ്; സുരക്ഷയ്ക്കായി സീറ്റുകള്‍ വേര്‍തിരിച്ച് ഫൈബര്‍ ഗ്ലാസുകള്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു : കര്‍ണാടക നിയമസഭയില്‍ ഉപമുഖ്യമന്ത്രി ഉള്‍പ്പെടെ 110 പേര്‍ക്ക് കോവിഡ്. വര്‍ഷകാല സമ്മേളനത്തിന്റെ ഭാഗമായി വിധാന്‍ സൗധയില്‍ നടന്ന കോവിഡ് പരിശോധനയിലാണ് ഉപമുഖ്യമന്ത്രി ഗോവിന്ദ് കര്‍ജോള്‍ അടക്കമുളളവര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടും.

സ്പീക്കറുടെ നിര്‍ദേശമനുസരിച്ചാണ് നിയമസഭാസമ്മേളനത്തിന് മുന്നോടിയായി ജനപ്രതിനിധികളെയും ജീവനക്കാരെയും മാധ്യമപ്രവര്‍ത്തകരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. 2145 പേരെ പരിശോധിച്ചതില്‍ 5.2 ശതമാനം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഗ്‌ഡെ കഗേരി അറിയിച്ചു. സുരക്ഷയുറപ്പിക്കുന്നതിനായി സഭയ്ക്കുള്ളില്‍ ജനപ്രതിനിധികളുടെ സീറ്റുകള്‍ ഫൈബര്‍ ഗ്ലാസുകള്‍ കൊണ്ട് വേര്‍തിരിച്ചിട്ടുണ്ട്.

കോവിഡ് ബാധിച്ചവരും നിരീക്ഷണത്തിലിരിക്കുന്നവരുമായ 60 ജനപ്രതിനിധികളാണ് നിയമസഭാ സമ്മേളനത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ തീവ്രത മുന്നില്‍ കണ്ട് നിയമസഭാ സമ്മേളനം ആറുദിവസമായി വെട്ടിക്കുറച്ചിരുന്നു. ഉപമുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹംതന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. കാര്യമായ ലക്ഷണങ്ങളില്ലെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ കോവിഡ് പരിശോധന നടത്തണമെന്നും ഉപമുഖ്യമന്ത്രി നിര്‍ദേശിച്ചു. നിയമസഭാ സമ്മേളനത്തില്‍ രണ്ടുദിവസവും അദ്ദേഹം പങ്കെടുത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്