ദേശീയം

മഹാരാഷ്ട്രയില്‍ കോവിഡ് രോഗികള്‍ 13 ലക്ഷം കടന്നു;  പുതിയ കേസുകള്‍ 17,794; 416 മരണം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 17,794 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗ മുക്തി നിരക്കില്‍ ഇന്ന് വര്‍ധനവുള്ളത് ആശ്വാസമാണ്. ഇന്ന് 416 പേരാണ് സംസ്ഥാനത്ത് മരിച്ചത്. 

സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 13,00,757 ആയി. 9,92,806 പേര്‍ക്ക് രോഗ മുക്തിയുണ്ട്. 2,72,775 ആക്ടീവ് കേസുകള്‍. സംസ്ഥാനത്തെ മൊത്തം മരണം 34,761 ആയി. 

ആന്ധ്രാപ്രദേശില്‍ ഇന്നും കോവിഡ് രോഗികളുടെ എണ്ണം ഏഴായിരത്തിന് മുകളിലാണ്. തമിഴ്‌നാട്ടില്‍ അയായിരത്തിന് മുകളിലാണ് രോഗികള്‍. 

ആന്ധ്രയില്‍ ഇന്ന് 7,073 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 6,61,458 ആയി. ഇന്ന് 48 പേരാണ് മരിച്ചത്. ഇതോടെ മൊത്തം മരണ സംഖ്യ 5,606 ആയി. സംസ്ഥാനത്ത് 5,88,169 പേര്‍ക്ക് രോഗ മുക്തി. 67,683 ആക്ടീവ് കേസുകള്‍. 

തമിഴ്‌നാട്ടില്‍ ഇന്ന് 5,679 പേര്‍ക്കാണ് കോവിഡ്. 72 പേരാണ് ഇന്ന് മരിച്ചത്. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 5,69,370. ആക്ടീവ് കേസുകള്‍ 46,386 ആണ്. 5,13,836 പേര്‍ക്ക് രോഗ മുക്തി. മൊത്തം മരണ സംഖ്യ 9,148.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍