ദേശീയം

ദീപികയുടെ മൊബൈല്‍ ഫോണ്‍ എന്‍സിബി പിടിച്ചെടുത്തു; സുശാന്ത് മയക്കുമരുന്ന് ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ടെന്ന് ശ്രദ്ധ കപൂര്‍

സമകാലിക മലയാളം ഡെസ്ക്


മുംബൈ: മയക്കുമരുന്ന് കേസില്‍ ചോദ്യം ചെയ്ത ബോളിവുഡ് നടിമാരായ ദീപിക പദുക്കോണ്‍, സാറ അലി ഖാന്‍, ശ്രദ്ധ കപൂര്‍, രാകുല്‍ പ്രീത് സിംഗ് എന്നിവരുടെ മൊബാല്‍ ഫോണുകള്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പിടിച്ചെടുത്തു. ടാലന്റ് മാനേജറായ ജയ സാഹ, ഡിസൈനര്‍ സിമോണ്‍ ഖാംബട്ട എന്നിവരുടെ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. 

ശനിയാഴ്ചയാണ് ഇവരെ എന്‍സിബി ചോദ്യം ചെയ്തത്. ദീപിക പദുക്കോണിനെ അഞ്ച് മണിക്കൂര്‍ നേരമാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍, ലഹരിമരുന്ന് ആവശ്യപ്പെട്ട് വാട്‌സ് ആപ്പില്‍ ചാറ്റ് നടത്തിയതായി ദീപിക പദുക്കോണ്‍ സമ്മതിച്ചതായാണ് സൂചന. 

മരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങബ് രജ്പുത്തിന്റെ ഫാം ഹൗസില്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടുണ്ടെന്ന് ശ്രദ്ധ കപൂര്‍ വ്യക്തമാക്കി. താന്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും ശ്രദ്ധ പറഞ്ഞു. എന്നാല്‍ സുശാന്ത് വാനിലിലിരുന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്നതായി കണ്ടെന്ന് ശ്രദ്ധ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. മയക്കുമരുന്ന് ഉപയോഗിച്ചിരുന്നില്ല എന്നാണ് സാറാ അലിഖാനും അന്വേഷണ സംഘത്തിന് മുന്നില്‍ നിലപാട് സ്വീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി