ദേശീയം

ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് 5,745പേര്‍ക്ക്; ആന്ധ്രയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 5,487പേര്‍ക്ക്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സംസ്ഥാനങ്ങളിലൊന്നായ ആന്ധ്രാപ്രദേശില്‍ ഇന്ന് 5,487പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 6,81,161പേര്‍ക്കാണ് ആന്ധ്രയില്‍ ഇതുവരെ രോഗം ബാധിച്ചത്. 63,116പേര്‍ ചികിത്സയിലാണ്. 6,12,300പേര്‍ രോഗമുക്തരായി. 5,745പേര്‍ മരിച്ചു. 

മഹാരാഷ്ട്രയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം പതിമൂന്നര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,921 പേര്‍ക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 13,51,153 ആയി.

നിലവില്‍ 2,65,033 പേരാണ് ചികിത്സയിലുള്ളത്. 19,932 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 10,49,947 ആയി. 77.71 ശതമാനമാണ് സംസ്ഥാനത്തെ കോവിഡ് രോഗമുക്തി നിരക്ക്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 180 പേര്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടു. സംസ്ഥാനത്തെ കോവിഡ് മരണസംഖ്യ 35,751 ആയി. 2.65 ശതമാനമാണ് സംസ്ഥാനത്തെ കോവിഡ് മരണനിരക്കെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു