ദേശീയം

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് 19 സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാലിലെ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല. 

അദ്ദേഹം ഹോം ക്വാറന്റൈനിലാണെന്ന് ഉപരാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ഉഷ നായിഡുവിന് കോവിഡ് നെഗറ്റീവ് ആണ്. ഉഷ നായിഡു സ്വയം നിരീക്ഷണത്തില്‍ പോയി. 

നേരത്തെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്‍പ് നടത്തിയ കോവിഡ് പരിശോധനയില്‍ 25ഓളം എംപിമാര്‍ക്കും രോഗം സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കേന്ദ്ര റെയില്‍വെ സഹമന്ത്രി സുരേഷ് അംഗഡി കഴിഞ്ഞ 23ന് മരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി