ദേശീയം

വീടിന്റെ മുന്നില്‍ തുപ്പുന്നത് ചോദ്യം ചെയ്തു, കൂട്ടിലിട്ടിരുന്ന 11 പ്രാവുകളെ കല്ല് കൊണ്ട് ഇടിച്ചു കൊന്നു; പ്രതി ഒളിവില്‍ 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കോവിഡ് പശ്ചാത്തലത്തില്‍ വീടിന്റെ മുന്നില്‍ തുപ്പുന്നത് ചോദ്യം ചെയ്തതിലുളള ദേഷ്യത്തില്‍ അയല്‍വാസി പ്രാവുകളെ കൂട്ടത്തോടെ കൊന്നു. കൂട്ടിലിട്ടിരുന്ന 11 പ്രാവുകളെ കല്ല് കൊണ്ട് ഇടിച്ചാണ് കൊന്നതെന്ന് പൊലീസ് പറയുന്നു.

ഉത്തര്‍പ്രദേശിലെ ബാഗ്പതിലാണ് സംഭവം. ധര്‍മ്മപാല്‍ സിങ്ങിന്റെ വീട്ടിലെ പ്രാവുകളെയാണ് കൊന്നത്. വീടിന്റെ മേല്‍ക്കൂരയില്‍ കയറി കൂട്ടിലിട്ടിരുന്ന പ്രാവുകളെ കല്ല് കൊണ്ട് ഇടിച്ച് കൊല്ലുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പ്രതി രാഹുല്‍ സിങ് സംഭവത്തിന് ശേഷം ഒളിവിലാണ്.

വീടിന്റെ മുന്നില്‍ തുപ്പുന്നത് രാഹുല്‍ പതിവാണെന്ന് ധര്‍മ്മപാല്‍ സിങ് പറയുന്നു. കോവിഡ് പശ്ചാത്തലത്തില്‍ പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് നിരോധിച്ചിട്ടുണ്ട്. ഇത് ചൂണ്ടിക്കാണിച്ച് യുവാവിനെ തുപ്പുന്നതില്‍ നിന്ന് ധര്‍മ്മപാല്‍ സിങ് വിലക്കി. ഇതിലുളള ദേഷ്യമാണ് പ്രാവുകളെ കൂട്ടത്തോടെ കൊല്ലുന്നതില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍