ദേശീയം

മഹാരാഷ്ട്ര ഉന്നത വിദ്യാഭ്യാസമന്ത്രിക്ക് കോവിഡ് ; രോഗബാധ സ്ഥിരീകരിക്കുന്ന 15-ാമത്തെ മന്ത്രി

സമകാലിക മലയാളം ഡെസ്ക്

മുംബൈ : മഹാരാഷ്ട്ര ഉന്നത വിദ്യാഭ്യാസമന്ത്രി ഉദയ് സാമന്തിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 

താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും മന്ത്രി നിര്‍ദേശിച്ചു. മന്ത്രി ഉദയ് സാമന്ത് കഴിഞ്ഞ 10 ദിവസമായി ഹോം ക്വാറന്റീനില്‍ കഴിയുകയായിരുന്നു.

ഉന്നത വിദ്യാഭ്യാസ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ് ശിവസേന നേതാവായ ഉദയ് സാമന്ത്. മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിക്കുന്ന 15-ാമത്തെ  മന്ത്രിയാണ് ഉദയ് സാമന്ത്. 

മന്ത്രിമാരായ വര്‍ഷ ഗെയ്ക്‌വാദ്, ഏക്‌നാഥ് ഷിന്‍ഡെ, ബച്ചു കാജു, നിതിന്‍ റാവത്ത്, ഹസന്‍ മുഷ്‌റിഫ്, ജിതേന്ദ്ര ആഹ് വാഡ്, അശോക് ചവാന്‍, ധനഞ്ജയ് മുന്‍ഡെ, സുനില്‍ കേദാര്‍, ബാലാസാഹേബ് പാട്ടീല്‍, അസ്ലം ഷെയ്ഖ്, അബ്ദുള്‍ സത്താര്‍, സഞ്ജയ് ബന്‍സോഡെ, വിശ്വജിത്ത് കദം എന്നിവര്‍ക്കാണ് നേരത്തെ കോവിഡ് ബാധിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'