ദേശീയം

രാജ്യത്ത് കോവിഡ് പരത്തുന്നത് ചെറുപ്പക്കാര്‍ ; പ്രായമായവര്‍ക്ക് എത്രയും വേഗം വാക്‌സിന്‍ നല്‍കണമെന്ന് എയിംസ് ഡയറക്ടര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗബാധ വര്‍ധിക്കുന്നതിന് കാരണക്കാരിലേറെയും ചെറുപ്പക്കാരെന്ന് എയിംസ് ഡയറക്ടര്‍. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ യുവാക്കള്‍ എല്ലാവരുമായി ഇടപഴകുന്നതാണ് രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്നതിന് കാരണമെന്നാണ് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ അഭിപ്രായപ്പെട്ടത്. 

ഇപ്പോഴത്തെ കോവിഡ് വ്യാപനത്തിന്റെ ബഹുഭൂരിപക്ഷവും ചെറുപ്പക്കാരുടെ സംഭാവനയാണ്. കോവിഡിനെ അവര്‍ക്ക് ഭയമില്ല. കോവിഡ് ബാധിച്ചാലും ചെറിയ രോഗലക്ഷണങ്ങളേ ഉണ്ടാകൂ എന്നാണ് അവര്‍ വിചാരിക്കുന്നത്. അതുകൊണ്ടു തന്നെ അവര്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ വിമുഖത കാണിക്കകുയും, എല്ലാത്തരക്കാരുമായി സാമൂഹിക അകലം അടക്കമുള്ളവ പാലിക്കാതെ ഇടപെടുകയും ചെയ്യുന്നു എന്ന് ഡോ. ഗുലേറിയ പറഞ്ഞു. 

അതുകൊണ്ടു തന്നെ ചെറുപ്പക്കാരില്‍ നിന്നും പ്രായമേറിയവര്‍ക്ക് രോഗബാധ ഉണ്ടാകാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രായമായവര്‍ക്ക് എത്രയും പെട്ടെന്ന് വാക്‌സിനേഷന്‍ നല്‍കേണ്ടത് അനിവാര്യമാണെന്നും എയിംസ് ഡയറക്ടര്‍ പറഞ്ഞു. കഴിഞ്ഞദിവസം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു