ദേശീയം

മാങ്ങ മോഷ്ടിച്ചെന്ന പേരില്‍ കുട്ടികളെ ചാണകം തീറ്റിച്ചു; കെട്ടിയിട്ട് തല്ലിച്ചതച്ചു, അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലങ്കാനയില്‍ മാവിന്‍ത്തോട്ടത്തില്‍ മോഷണം നടത്തി എന്ന് ആരോപിച്ച് രണ്ടു പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ തോട്ടമുടമയുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചതിന് പുറമേ പശുവിന്റെ ചാണകം നിര്‍ബന്ധിച്ച് തീറ്റിച്ചതായും പരാതിയില്‍ പറയുന്നു.

മെഹബൂബാബാദിലാണ് സംഭവം. മാവിന്‍ത്തോട്ടത്തില്‍ ഒളിച്ചുകയറി മാങ്ങ മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് 13ഉം 16ഉം വയസുള്ള ആണ്‍കുട്ടികളെ മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. തോട്ടത്തിന്റെ കാവല്‍ക്കാരാണ് കുട്ടികളെ പിടികൂടിയത്. തുടര്‍ന്ന് കെട്ടിയിട്ട് വടി കൊണ്ട് തല്ലുകയായിരുന്നു. അതിനിടെ ചാണകം നിര്‍ബന്ധിച്ച് തീറ്റിച്ചതായും പരാതിയില്‍ പറയുന്നു. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

മര്‍ദ്ദനത്തില്‍ പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയില്‍ രണ്ടു കാവല്‍ക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. അന്യായമായി തടവിലാക്കി,  മാരകായുധം ഉപയോഗിച്ച് മര്‍ദ്ദിച്ചു തുടങ്ങി വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്താണ് പൊലീസ് അന്വേഷണം തുടരുന്നത്.  കാണാതായ വളര്‍ത്തുനായയെ തേടിയാണ് തോട്ടത്തില്‍ കടന്നതെന്നും മാങ്ങ മോഷ്ടിച്ചിട്ടില്ലെന്നും കുട്ടികള്‍ പൊലീസിന് മൊഴി നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍