ദേശീയം

വീട്ടുജോലിക്കെത്തിയ യുവതിയുമായി ഭര്‍ത്താവിന് അടുപ്പം; വീട്ടില്‍ നിന്നും അടിച്ചിറക്കി; പരാതിയുമായി ഭാര്യ

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്:  ജോലിക്കാരിയുമായി അടുപ്പത്തിലായ ഭര്‍ത്താവ് തന്നെ വീട്ടില്‍ നിന്ന് പുറത്താക്കിയെന്ന പരാതിയുമായി ഭാര്യ.അല്‍ക്ക വ്യാസ് എന്ന യുവതിയാണ് ഭര്‍ത്താവായ മുകേഷ് വ്യാസിനും വീട്ടിലെ ജോലിക്കാരിയായ ഹെതലിനുമെതിരെ പരാതിയുമായി നികോല്‍ പൊലീസ് സ്‌റ്റേഷനിലെത്തിയത്. അഹമ്മദാബാദിലാണ് സംഭവം. 

മുകേഷ്അല്‍ക്ക ദമ്പതികള്‍ക്കും 15 വയസ്സുള്ള മകളും 14 വയസുള്ള മകനുമുണ്ട്. പ്രണയിച്ചാണ് ഇരുവരും വിവാഹിതരായത്. മകനെ ഗര്‍ഭം ധരിച്ച സമയത്താണ് ഇവര്‍ ഹെതലിനെ വീട്ടു ജോലിക്ക് നിയോഗിച്ചത്. എന്നാല്‍, ഭര്‍ത്താവും ഇവരും അടുത്തു. അതിന് ശേഷം ശാരീരികമായും മാനസികമായും തന്നെ പീഡിപ്പിക്കാന്‍ തുടങ്ങിയെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു.

ബന്ധത്തെ താന്‍ എതിര്‍ത്തതോടെ ഇവര്‍ നികോലിലേക്ക് താമസം മാറി. തന്നോടും കാമുകിയോടും ഒപ്പം ജീവിക്കണമെന്നാണ് ഭര്‍ത്താവിന്റെ ആവശ്യം. ഇതിനെ താന്‍ എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും ജോലിക്കാരിയുമായുള്ള ബന്ധത്തെക്കുറിച്ച് പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ വ്യക്തമാക്കി. 2020 ഏപ്രിലില്‍ തന്നെ വീട്ടില്‍ നിന്ന് പുറത്താക്കി. മക്കളെ പോലും കാണാന്‍ സമ്മതിക്കുന്നില്ലെന്നും മാതാപിതാക്കളോടൊപ്പമാണ് ഇപ്പോള്‍ താമസിക്കുന്നതെന്നും യുവതി പരാതിയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ