ദേശീയം

കര്‍ണാടകയില്‍ വീണ്ടും 5,000ലധികം കോവിഡ് കേസുകള്‍, തമിഴ്‌നാട്ടില്‍ 3,500ന് മുകളില്‍; ആശങ്കയോടെ അയല്‍ സംസ്ഥാനങ്ങള്‍ 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടിലും കര്‍ണാടകയിലും കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ആശങ്ക. 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ 3672പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ കര്‍ണാടകയില്‍ ഇത് 5279 ആണ്.

തമിഴനാട്ടില്‍ പുതുതായി 1842പേരാണ് രോഗമുക്തി നേടിയത്. 11 പേര്‍ കൂടി വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ തമിഴ്‌നാട്ടില്‍ 9,03,479 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 23,777 പേരാണ് ചികിത്സയില്‍ കഴിയുന്നത്. മരണസംഖ്യ 12,789 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

കര്‍ണാടകയില്‍ പുതുതായി കണ്ടെത്തിയ കോവിഡ് കേസുകളില്‍ ഭൂരിഭാഗവും ബംഗളൂരു നഗരത്തിലാണ്. 3728 പേര്‍ക്ക് കൂടി ബംഗളൂരുവില്‍ കോവിഡ് സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 1856പേരാണ് രോഗമുക്തി നേടിയത്. കഴിഞ്ഞ മണിക്കൂറുകളില്‍ 32 പേര്‍ കൂടി വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി കര്‍ണാടക ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി