ദേശീയം

'മൂന്നോ നാലോ ദിവസത്തേക്ക് സമ്പൂര്‍ണ അടച്ചിടല്‍ വേണം';  ഗുജറാത്തില്‍ കോവിഡ് തടയാന്‍ ലോക്ക് ഡൗണ്‍ നിര്‍ദേശിച്ച് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ കോവിഡ് വ്യാപനം തടയാന്‍ കര്‍ഫ്യൂവോ ലോക്ക് ഡൗണോ വേണമെന്ന് ഹൈക്കോടതി. മൂന്നോ നാലോ ദിവസത്തേക്കു കര്‍ഫ്യൂവോ ലോക്ക് ഡൗണോ ഏര്‍പ്പെടുത്താന്‍, സ്വമേധയാ എടുത്ത കേസില്‍ കോടതി നിര്‍ദേശിച്ചു.

സംസ്ഥാനത്ത് കോവിഡ് വ്യാപനം പിടിവിട്ട അവസ്ഥയിലേക്കു പോവുകയാണെന്ന് ചീഫ് ജസ്റ്റിസ് വിക്രം നാഥ് നിരീക്ഷിച്ചു. സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്. ആളുകള്‍ കൂട്ടംകൂടുന്നത്  വിലക്കിയേ പറ്റൂ. എല്ലാത്തരത്തിലുള്ള ആള്‍ക്കൂട്ടങ്ങളും, രാഷ്ട്രീയ യോഗങ്ങള്‍ ഉള്‍പ്പെടെ നിയന്ത്രിക്കുകയോ നിര്‍ത്തുകയോ ചെയ്യണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. 

അടിയന്തര നടപടി ഉണ്ടായേ തീരൂ. അല്ലാത്തപക്ഷം കോവിഡ് നിയന്ത്രണാതീതമാവുമെന്ന് കോടതി അഭിപ്രായപ്പെട്ടു. മൂന്നോ നാലോ ദിവസത്തേക്ക് അടച്ചിടല്‍ പരിഗണിക്കണം. ഏതാനും നഗരങ്ങളില്‍ പ്രഖ്യാപിച്ചിട്ടുള്ള നിശാ നിയന്ത്രണം കോവിഡ് വ്യാപനം തടയാന്‍ പര്യാപ്തമല്ലെന്ന് കോടതി വിലയിരുത്തി. മൂന്നോ നാലോ ദിവസത്തിനു ശേഷം മുഴുവന്‍ സമയവും തുറന്നുവയ്ക്കാമല്ലോ. ഇപ്പോള്‍ ഇതു ഗുണം ചെയ്യും. കഴിഞ്ഞ വര്‍ഷവും തുടക്കത്തില്‍ രണ്ടോ മൂന്നോ ദിവസം കര്‍ഫ്യു പ്രഖ്യാപിച്ചിരുന്നെന്ന് കോടതി ഓര്‍മിപ്പിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്