ദേശീയം

തമിഴ്‌നാടും പുതുച്ചേരിയും പോളിങ് ബൂത്തില്‍; രജനികാന്തും കമല്‍ഹാസനും വോട്ട് രേഖപ്പെടുത്തി 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കേരളത്തിനൊപ്പം പുതുച്ചേരിയും തമിഴ്‌നാടും പോളിങ് ബൂത്തില്‍. തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലേക്കും പുതുച്ചേരിയില്‍ 30 മണ്ഡലങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു. 

മക്കള്‍ നീതിമയ്യം പാര്‍ട്ടി തലവന്‍ കമല്‍ഹാസന്‍ തെരഞ്ഞെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറുകളില്‍ തന്നെ വോട്ട് രേഖപ്പെടുത്തി. മക്കളായ ശ്രുതിക്കും അക്ഷര ഹസനുമൊപ്പം എത്തിയാണ് ചെന്നൈയിലെ തെയ്‌നാംപട്ടിയില്‍ കമല്‍ഹാസന്‍ വോട്ട് രേഖപ്പെടുത്തിയത്. 

തൗസന്‍ഡ് ലൈറ്റ്‌സ് മണ്ഡലത്തിലെ സ്റ്റെല്ലാ മാരിസ് ബൂട്ടിലാണ് രജനികാന്ത് വോട്ട് രേഖപ്പെടുത്തിയത്. 10 വര്‍ഷം നീണ്ട ഭരണ നേട്ടങ്ങള്‍ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് അണ്ണാ ഡിഎംകെ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഭരണ വിരുദ്ധ വികാരം വോട്ടായി മാറുമെന്ന കണക്കു കൂട്ടലിലാണ് ഡിഎംകെ സഖ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി