ദേശീയം

പന്ത് ആണെന്നു കരുതി ബോംബ് എടുത്തെറിഞ്ഞു; പന്ത്രണ്ടുകാരന് പരിക്ക് 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: പന്ത് ആണെന്നു കരുതി ബോംബ് എടുത്തെറിഞ്ഞ പന്ത്രണ്ടുകാരന് പരിക്ക്. ഉത്തര്‍പ്രദേശില്‍ ഇന്നലെ വൈകിട്ടാണ് സംഭവം.

സച്ചിന്‍ എന്ന പന്ത്രണ്ടു വയസ്സുകാരന്‍ ട്യൂഷന്‍ ക്ലാസില്‍ നിന്നു മടങ്ങുംവഴിയാണ് ചപ്പുചവറുകള്‍ക്കിടയില്‍ പന്തുപോലുള്ള വസ്തു കണ്ടത്. പന്ത് ആണെന്നു കരുതി സച്ചിന്‍ അത് എടുക്കുകയും ചെയ്തു. ചപ്പുചവറുകള്‍ക്കിടയില്‍നിന്ന് എടുത്തതിന് കൂട്ടുകാര്‍ കളിയാക്കിയപ്പോള്‍ സച്ചിന്‍ അത് എറിഞ്ഞുകളയുകയായിരുന്നെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. എറിഞ്ഞപ്പോള്‍ 'പന്ത്' പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയില്‍ സച്ചിന് പരിക്കേറ്റു.

ചപ്പുചവറുകള്‍ക്കിടയില്‍ കിടന്നത് മണ്ണെണ്ണ ബോംബ് ആണെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. 

സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

ലോക്സഭ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

അഞ്ച് ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ; മുന്നറിയിപ്പ്

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി