ദേശീയം

തൊഴിലിടങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍; ഞായറാഴ്ച മുതല്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡൽഹി: സർക്കാർ, സ്വകാര്യ തൊഴിൽ സ്ഥാപനങ്ങളിൽ ഞായറാഴ്ച മുതൽ കോവിഡ് വാക്സീൻ കുത്തിവയ്പു നടത്താം. 45 വയസ് പിന്നിട്ട, നൂറിലേറെ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി.

സർക്കാർ സ്ഥാപനങ്ങളിൽ കുത്തിവയ്പു സൗജന്യമായിരിക്കും.  സ്വകാര്യ ആശുപത്രികളിലേതിനു സമാനമായി സ്വകാര്യ സ്ഥാപനങ്ങളിൽ ഡോസിന് 250 രൂപ വരെ ഈടാക്കാം. വാക്സിൻ നൽകുമ്പോൾ പാലിക്കേണ്ട നടപടിക്രമം സംബന്ധിച്ചു പ്രത്യേക മാർഗരേഖ സംസ്ഥാനങ്ങൾക്കു നൽകി. 

നൂറു പേരുണ്ടാകണമെന്നാണ് പറയുന്നതെങ്കിലും 50 പേരുടെയെങ്കിലും റജിസ്ട്രേഷനായാൽ കുത്തിവയ്പു തുടങ്ങാം. കുത്തിവയ്പിനു 15 ദിവസം മുൻപെങ്കിലും അറിയിച്ചിരിക്കണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി