ദേശീയം

പ്രധാനമന്ത്രി കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിച്ചു. ഡല്‍ഹിയിലെ എംയിസിലെത്തിയാണ് കുത്തിവയ്‌പ്പെടുത്തത്. ഭാരത് ബയോടെക്കിന്റെ കോവാക്‌സിനാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. 

മാര്‍ച്ച് ഒന്നിനാണ് പ്രധാനമന്ത്രി കോവിഡ് വാക്‌സിന്‍ ആദ്യ ഡോസ് എടുത്തത്‌. കോവിഡിനെ തോല്‍പ്പിക്കാന്‍ നമുക്ക് മുന്‍പിലുള്ള ഏതാനും കുറച്ച് വഴികളിലൊന്നാണ് വാക്‌സിനേഷന്‍. നിങ്ങളും ഉടന്‍ വാക്‌സിന്‍ എടുക്കൂ എന്നാണ് കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് എടുക്കുന്ന ചിത്രം പങ്കുവെച്ച് മോദി ട്വീറ്റ് ചെയ്തത്. 

അതിന് ഇടയില്‍ പ്രധാനമന്ത്രി ഇന്ന് കോവിഡ് സാഹചര്യങ്ങള്‍ മുഖ്യമന്ത്രിമാരുമായി വിലയിരുത്തും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കൂടിക്കാഴ്ച. രണ്ടാം കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമാകവെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി നിര്‍ദേശിക്കും. വാക്‌സിനേഷന്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ച ചെയ്യും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്