ദേശീയം

ഇറ്റാലിയന്‍ കിസ് ചോദിച്ച് യാത്രക്കാരന്‍, വിമാനത്തിനുള്ളില്‍ വസ്ത്രമുരിഞ്ഞ് അഴിഞ്ഞാട്ടം

സമകാലിക മലയാളം ഡെസ്ക്


ന്യൂഡൽഹി: വിമാനത്തിനുള്ളിൽ വസ്ത്രം ഉരിഞ്ഞും ക്യാബിൻ ക്രൂ അംഗത്തോട് ചുംബനം ആവശ്യപ്പെട്ടും യാത്രക്കാരന്റെ അഴിഞ്ഞാട്ടം. തിങ്കളാഴ്ച ഡൽഹിയിൽ നിന്ന് ബം​ഗളൂരുവിലേക്ക് പറന്ന എയർ ഏഷ്യാ വിമാനത്തിൽ വെച്ച് രണ്ട് തവണയാണ് ഇയാൾ വിമാനത്തിനുള്ളിൽ വെച്ച് വസ്ത്രം ഉരിഞ്ഞത്.

ക്യാബിൻ ക്രൂ അം​ഗങ്ങളോട്  'ഇറ്റാലിയൻ കിസ്സ്‌'ആവശ്യപ്പെടുകയും ലാപ്‌ടോപ് നിലത്തെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് എയർപോർട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ(എഎഐ)റിപ്പോർട്ട് വ്യോമമന്ത്രാലയം പരിശോധിച്ചു വരുന്നതായാണ് സൂചന. 

വിമാനം പറന്നുയർന്ന് കുറച്ച് സമയത്തിന് ശേഷം യാത്രക്കാരൻ ഇറ്റാലിയൻ കിസ്സ് നൽകാനാവശ്യപ്പെട്ട് ജീവനക്കാരിയെ സമീപിച്ചു. യാത്രക്കാരനെ സീറ്റിൽ ചെന്നിരിക്കാൻ ആവശ്യപ്പെട്ട ശേഷം ജീവനക്കാർ അയാൾ ഏതെങ്കിലും തരത്തിലുള്ള ലഹരിയിലാണോ എന്ന് പരിശോധിച്ചു. കുറച്ചു സമയത്തിന് ശേഷം യാത്രക്കാരൻ വസ്ത്രമഴിച്ചിരിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് അയാളോട് വസ്ത്രം ധരിക്കാൻ വിമാനജീവനക്കാർ ആവശ്യപ്പെട്ടു.

അയാൾ അത് അനുസരിക്കുകയും ചെയ്തു. എന്നാൽ വിമാനമിറങ്ങിയ ഉടനെ അയാൾ വീണ്ടും വസ്ത്രമഴിക്കുകയും സ്വന്തം ലാപ്‌ടോപ് നിലത്തെറിയുകയും ചെയ്തു. വിമാനത്താവളത്തിലെ സെക്യൂരിറ്റി ജീവനക്കാരുടെ സാന്നിധ്യത്തിലായിരുന്നു ഇത്. ജീവനക്കാരുടെ നിർദേശമനുസരിച്ച് ഇയാൾ വീണ്ടും വസ്ത്രമണിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും