ദേശീയം

'വെടിവെച്ചത് വോട്ടര്‍മാരുടെ ജീവന്‍ രക്ഷിക്കാന്‍'; സിഐഎസ്എഫിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്; രാഷ്ട്രീയ നേതാക്കള്‍ക്ക് വിലക്ക്

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പിനിടെ നടന്ന വെടിവെപ്പില്‍ നാല് പേര്‍ മരിച്ച സംഭവത്തില്‍ സിഐഎസ്എഫിന് ക്ലീന്‍ ചിറ്റ് നല്‍കി തെഞ്ഞെടുപ്പ് കമ്മീഷന്‍. പോളിങി ബൂത്തിന് മുന്നില്‍ വരിനിന്ന വോട്ടര്‍മാരുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി സിഐഎസ്എഫിന് വെടിയുതിര്‍ക്കേണ്ടി വന്നതാണ് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. ആയുധങ്ങള്‍ പിടിച്ചെടുക്കാന്‍ ജനക്കൂട്ടം ശ്രമിച്ചപ്പോഴാണ് സൈന്യം വെടിയുതിര്‍ത്തത് എന്നും കമ്മീഷന്‍ വ്യക്തമാക്കി. 

സംഘര്‍ഷം നടന്ന പ്രദേശത്ത് വോട്ടിങ് പുരോഗമിക്കുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. കൂച്ച്ബിഹാര്‍ ജില്ലയില്‍ വരുന്ന 72 മണിക്കൂറിലേക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാവും പ്രവേശിക്കരുത് എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു.

വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ വീടുകല്‍ സന്ദര്‍ശിക്കുമെന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്. 

കൂച്ച്ബിഹാറിലെ മാതഭംഗയില്‍ നടന്ന വെടിവെപ്പിലാണ് നാലുപേര്‍ കൊല്ലപ്പെട്ടത്. ഇവിടെ ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!