ദേശീയം

കര്‍ണാടകയിലും പതിനായിരം കടന്നു; ഗുജറാത്തിലും മധ്യപ്രദേശിലും കോവിഡ് രൂക്ഷം

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഡല്‍ഹിക്ക് പിന്നാലെ കര്‍ണാടകയിലും കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ കര്‍ണാടകയിലും പതിനായിരത്തിന് മുകളിലാണ് പുതിയ രോഗികള്‍. ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ ഇന്ന് അയ്യായിരത്തിന് മുകളിലാണ് രോഗികള്‍. 

കര്‍ണാടകയില്‍ ഇന്ന് 10,250 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2,638 പേര്‍ക്കാണ് രോഗമുക്തി. 40 പേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 10,65,290 ആണ്. 9,83,157 പേര്‍ക്കാണ് രോഗമുക്തി. ആക്ടീവ് കേസുകള്‍ 69,225. ആകെ മരണം 12,889. 

മധ്യപ്രദേശില്‍ ഇന്ന് 5,939 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,306 പേര്‍ക്കാണ് രോഗമുക്തി. 24 പേരാണ് മരിച്ചത്. സംസ്ഥാനത്തെ ആകെ കേസുകള്‍ 3,38,145. രോഗ മുക്തി 2,98,645. ആകെ മരണം 4,184. ആക്ടീവ് കേസുകള്‍ 35,316. 

ഗുജറാത്തില്‍ 5,469 പേര്‍ക്കാണ് ഇന്ന് കോവിഡ് കണ്ടെത്തിയത്. 54 പേര്‍ മരിച്ചു. ആകെ കേസുകള്‍ 3,47,495. നിലവില്‍ 27,568 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇതുവരെയായി 91,23,719 പേര്‍ക്ക് പ്രതിരോധ കുത്തിവെയ്‌പ്പെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്

ഡല്‍ഹി ജുഡീഷ്യല്‍ സര്‍വീസില്‍ 67% സ്ത്രീകള്‍ , 33 % പുരുഷന്‍മാര്‍; ഉന്നത ജുഡീഷ്യറി റിവേഴ്‌സിലും