ദേശീയം

സഹായിക്കണമെന്ന് പറഞ്ഞ് സന്ദേശം, വീണ്ടും ഓട്ടം വിളിച്ച കാബ് ഡ്രൈവര്‍ മയക്കി കിടത്തി; ഐടി ജീവനക്കാരിയെ പീഡിപ്പിച്ചു, അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ഐടി കമ്പനി ജീവനക്കാരിയെ മയക്കി കിടത്തി കാബ് ഡ്രൈവര്‍ ബലാത്സംഗം ചെയ്തതായി പരാതി. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ബ്ലാക്ക്‌മെയില്‍ ചെയ്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കാബ് ഡ്രൈവര്‍ ശ്രമിച്ചതായി പരാതിയില്‍ പറയുന്നു. 

പുനെയില്‍ മാര്‍ച്ചില്‍ നടന്ന സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നത്. 32കാരി കാബ് ഡ്രൈവര്‍ക്കെതിരെ പൊലീസിനെ സമീപിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് കൂട്ടുകാരെ കാണാന്‍ കാബ് വിളിച്ചു. സ്ഥലത്ത് കൊണ്ടു വിട്ടതിന് ശേഷം കാബ് ഡ്രൈവര്‍ യുവതിക്ക് വാട്‌സ്ആപ്പില്‍ സന്ദേശം അയച്ചു. തിരിച്ചുപോകുമ്പോള്‍ വിളിക്കണമെന്നതായിരുന്നു സന്ദേശത്തിലെ ഉള്ളടക്കം. ഇന്ന് വേണ്ടത്ര ഓട്ടം കിട്ടിയിട്ടില്ല, സഹായിക്കണം എന്ന് അപേക്ഷിച്ച് കൊണ്ടായിരുന്നു സന്ദേശം. 

കൂട്ടുകാരെ കണ്ട് തിരിച്ചുപോകാന്‍ തുടങ്ങുന്നതിന് മുന്‍പ് അതേ കാബ് ഡ്രൈവറെ തന്നെ വിളിച്ചു.  വീട്ടില്‍ കൊണ്ടു വിടണമെന്നായിരുന്നു യുവതിയുടെ ആവശ്യം. യാത്രക്കിടെ ലഹരിമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി. തുടര്‍ന്ന് അബോധാവസ്ഥയിലായ തന്നെ കാബ് ഡ്രൈവര്‍ പീഡിപ്പിച്ചു എന്നതാണ് കേസ്.

ബോധം വന്നപ്പോള്‍ താന്‍ ലോഡ്ജിലായിരുന്നുവെന്ന് യുവതി പറയുന്നു. തന്റെ അശ്ലീല ദൃശ്യങ്ങള്‍ യുവാവ് പകര്‍ത്തിയതായി തിരിച്ചറിഞ്ഞു. താനുമായി ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചാല്‍ അശ്ലീല ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് കാബ് ഡ്രൈവര്‍ ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. ഭീഷണി തുടരുന്നതിനിടെ, ഭര്‍ത്താവിനും തന്റെ കൂട്ടുകാര്‍ക്കും കാബ് ഡ്രൈവര്‍ അശ്ലീല ദൃശ്യങ്ങള്‍ അയച്ചുകൊടുത്തതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പൊലീസിന് പരാതി നല്‍കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കള്ളക്കടല്‍: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്