ദേശീയം

വിമാനയാത്രയില്‍ ഭക്ഷണ വിതരണം വിലക്കി; കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര വിമാന യാത്രയില്‍ ഭക്ഷണ വിതരണത്തിന് നിയന്ത്രണം. രണ്ടു മണിക്കൂറില്‍ താഴെയുള്ള യാത്രയില്‍ വിമാനത്തില്‍ ഭക്ഷണം നല്‍കുന്നത് കേന്ദ്രസര്‍ക്കാര്‍ വിലക്കി. എന്നാല്‍ രാജ്യാന്തര വിമാന സര്‍വീസുകളില്‍ പതിവ് പോലെ ഭക്ഷണ വിതരണം നടക്കും.

ഭക്ഷണം കഴിക്കുന്നതിന് മാസ്‌ക് മാറ്റുന്നത് കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന ഭീതിയാണ് തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രണ്ടുമണിക്കൂറില്‍ കൂടുതലുള്ള ആഭ്യന്തര യാത്രകള്‍ക്ക് നിയന്ത്രണം പ്രായോഗികമല്ല. അതുകൊണ്ടാണ് രണ്ടു മണിക്കൂറില്‍ താഴെയുള്ള യാത്രകള്‍ക്ക് മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനി മുതല്‍ രണ്ടുമണിക്കൂറില്‍ താഴെയുള്ള യാത്രകളില്‍ വിമാനത്തില്‍  ഭക്ഷണം നല്‍കരുതെന്ന് ഉത്തരവില്‍ പറയുന്നു.

കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍ ഇത്തരത്തിലുള്ള നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇത് ഫലപ്രദമായിരുന്നു. ഇത്തവണ മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍