ദേശീയം

കിണറ്റില്‍ പുലിക്കുട്ടി; കട്ടിലിറക്കി കൊടുത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ചൂട് കൂടിയാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ജോലി ഭാരം കൂടുന്നതാണ് പതിവ്. വെള്ളം തേടി വന്യമൃഗങ്ങള്‍ കാട്ടില്‍ നിന്ന് ജനവാസകേന്ദ്രത്തില്‍ എത്തുന്നത് പതിവാണ്. ജനങ്ങള്‍ക്കൊപ്പം വന്യമൃഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കടമയാണ്. അത്തരത്തില്‍ ജനവാസകേന്ദ്രത്തോട് ചേര്‍ന്നുള്ള കിണറ്റില്‍ വീണ പുലിക്കുട്ടിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

കിണറ്റില്‍ വീണ് കിടക്കുകയാണ് പുലിക്കുട്ടി. പുലിക്കുട്ടിയെ രക്ഷിക്കാന്‍ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് കിണറ്റില്‍ കട്ടിലിറക്കി കൊടുത്തു. കട്ടിലില്‍ കയറിയ പുലിക്കുട്ടി, പേടി കാരണം വീണ്ടും വെള്ളത്തിലേക്ക് തന്നെ ചാടി. തുടര്‍ന്നും വീണ്ടും കട്ടില്‍ താഴ്ത്തി കൊടുത്ത് പുലിയെ കട്ടിലിലേക്ക് തന്നെ തിരികെ കൊണ്ടുവന്നു. പതുക്കെ മുകളിലേക്ക് വലിച്ച് ഉയര്‍ത്തി പുലിയെ കിണറിന് വെളിയില്‍ കൊണ്ടുവരുന്നതാണ് വീഡിയോയിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി