ദേശീയം

ബാബരി മസ്ജിദ് കേസില്‍ വിധി പറഞ്ഞ ജഡ്ജി യുപിയില്‍ ഉപലോകായുക്ത

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ബാബരി മസ്ജിദ് ഗൂഢാലോചന കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അഡ്വാനി ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തനാക്കിയ ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ് ഉത്തര്‍പ്രദേശില്‍ ഉപ ലോകായുക്ത. സര്‍വീസില്‍നിന്നു വിരമിച്ച് ഒരു വര്‍ഷം തികയുന്നതിനു മുന്‍പാണ്, രാഷ്ടീയ വൃത്തങ്ങളില്‍ ചര്‍ച്ചയുയര്‍ത്തി സുരേന്ദ്ര കുമാര്‍ യാദവിന്റെ പുനര്‍ നിയമനം.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 30നാണ് ബാബരി ഗൂഢാലോചന കേസില്‍, പ്രത്യേക കോടതി ജഡ്ജിയായരുന്ന സുരേന്ദ്ര കുമാര്‍ യാദവ് വിധി പറഞ്ഞത്. അഡ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിങ്, വിനയ് കത്യാര്‍ തുടങ്ങിവരെ കേസില്‍ വെറുതെ വിടുകയായിരുന്നു. 

യാദവിനെ ഉപലോകായുക്തയായി നിയമിക്കാനുള്ള ശുപാര്‍ശയ്ക്ക് കഴിഞ്ഞ ആറിന് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ അംഗീകാരം നല്‍കി. പൊതുപ്രവര്‍ത്തകര്‍ക്കെതിരായ അഴിമതി ആരോപണങ്ങളില്‍ പരിശോധന നടത്തുകയാണ് പ്രധാനമായും ലോകായുക്തയുടെ ചുമതല. 

2019ല്‍ വിരമിക്കാനിരുന്ന സുരേന്ദ്ര കുമാര്‍ യാദവിന് ബാബരി കേസില്‍ വിധി പറയുന്നതിനായി മാത്രം സര്‍വീസ് ഒരു വര്‍ഷം നീട്ടിനല്‍കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി