ദേശീയം

ആശുപത്രിയില്‍ കിടക്ക 'ഒഴിവില്ല'; ഓക്‌സിജന്‍ സിലിണ്ടറുമായി രോഗി ഓട്ടോറിക്ഷയില്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ഓക്‌സിജന്‍ സിലിണ്ടറുമായി രോഗി ഓട്ടോറിക്ഷയില്‍ കാത്തുനില്‍ക്കുന്ന വീഡിയോ വൈറലാകുന്നു. ഓക്‌സിജന്‍ ട്യൂബ് മൂക്കില്‍ ഘടിപ്പിച്ചിരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. കോവിഡ് വ്യാപനം ഏറ്റവുമധികം രൂക്ഷമായി നേരിടുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. 

സത്താറ ജില്ലയിലാണ് സംഭവം.നിര്‍ത്തിയിട്ടിരിക്കുകയാണ് ഓട്ടോറിക്ഷ. പുറത്ത് വച്ചിരിക്കുന്ന ഓക്‌സിജന്‍ സിലിണ്ടറുമായി ട്യൂബ് ഉപയോഗിച്ചാണ് രോഗിയുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഓട്ടോറിക്ഷയില്‍ ഇരിക്കുന്ന രോഗിയുടെ മൂക്കില്‍ ട്യൂബ് ഘടിപ്പിച്ചിരിക്കുന്നതും കാണാം. ട്യൂബിലൂടെ ഓക്‌സിജന്‍ ശ്വസിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. കോവിഡ് രോഗികളെ കൊണ്ട് ആശുപത്രികള്‍ നിറഞ്ഞത് കൊണ്ട് കിടക്കയില്ലാതെ രോഗി ദുരിതം അനുഭവിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നതോടെ, ആശുപത്രികളില്‍ ഐസിയു മുറികള്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുന്ന സാഹചര്യമാണ്. കിടക്കയില്ലാത്തത് മൂലം ഒസ്മാനാബാദ് ജില്ലാ ആശുപത്രിയില്‍ കസേരയില്‍ ഇരുത്തി രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി