ദേശീയം

കേന്ദ്ര സർക്കാരിന് കീഴിൽ ഇങ്ങനെ ഒരു സ്ഥാപനമില്ല! വ്യാജ തൊഴിൽ വിജ്ഞാപനങ്ങളെ കരുതിയിരിക്കുക

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പേരിൽ വ്യാജ തൊഴിൽ വിജ്ഞാപനം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെടുന്നു. കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചതെന്ന പേരിലാണ് ഇത് പ്രചരിക്കപ്പെടുന്നത്. 

എന്നാൽ ഇത് വ്യാജ തൊഴിൽ വിജ്ഞാപനമെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് വ്യാജ വിജ്ഞാപനത്തെക്കുറിച്ച് പിഐബി അറിയിച്ചത്. ഇത്തരം വിജ്ഞാപനങ്ങളെ കരുതിയിരിക്കണമെന്നാവശ്യപ്പെട്ട പിഐബി, കേന്ദ്ര സർക്കാരിന് കീഴിൽ ഇങ്ങനെയൊരു സ്ഥാപനമില്ലെന്നും ട്വിറ്ററിലൂടെ അറിയിച്ചു. 

കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്നതെന്ന് അവകാശപ്പെടുന്ന ബയോ കെമിക് എഡ്യുക്കേഷൻ ഗ്രാന്റ് കമ്മീഷൻ ഒരു വ്യാജ സ്ഥാപനമാണ്. ഇതിന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റേയോ ഭാരത സർക്കാരിന്റേയോ യാതൊരു അംഗീകാരവും ഇല്ലെന്ന് യുജിസി സെക്രട്ടറി ഡോ. ജസ്പാൽ സിങ് സന്ധു വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ