ദേശീയം

കുംഭമേള വെട്ടിച്ചുരുക്കണമെന്ന് പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഉത്തരേന്ത്യയില്‍ നടക്കുന്ന കുംഭമേള ചടങ്ങുകള്‍ പ്രതീകാത്മകമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുംഭമേളയിലെ പ്രധാന ചടങ്ങുകളായ രണ്ടു ഷാഹി സ്‌നാനങ്ങള്‍ നടന്നുകഴിഞ്ഞു. കോവിഡ് വ്യാപനം കണക്കിലെടുത്ത് തുര്‍ന്നുള്ള ചടങ്ങുകള്‍ വെട്ടിച്ചുരുക്കണമെന്നും മോദി അഭ്യര്‍ത്ഥിച്ചു. 

ജുന അഖാരയിലെ ആചാര്യ മഹാമണ്ഡലേശ്വറായ സ്വാമി അവധേശാനന്ദ ഗിരിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് പ്രധാനമന്ത്രി ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. കോവിഡിന്റെ പ്രധാനപ്പെട്ട രണ്ടു ചടങ്ങുകള്‍ കഴിഞ്ഞു.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സ്ഥിതിവിശേഷവുമുണ്ട്. അതിനാല്‍ തുടര്‍ ചടങ്ങുകള്‍ പ്രതീകാത്മകമായി നടത്തണമെന്നാണ് മോദി നിര്‍ദേശിച്ചത്. കുംഭമേളയിലെ അടുത്ത പ്രധാന സ്‌നാന ചടങ്ങ് ഈ മാസം 27 നാണ് നടക്കേണ്ടത്. 

പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന പരിഗണിച്ച് ജനക്കൂട്ടം വലിയ തോതില്‍ കുംഭമേളയിലേക്ക് എത്തുന്ന സാഹചര്യം ഒഴിവാക്കണമെന്ന് സ്വാമി അവധേശാനന്ദ ഗിരി ആവശ്യപ്പെട്ടു. മേള വേദിയില്‍ കോവിഡ് മാനദണ്ഡങ്ങളും നിയമങ്ങളും പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനം കണക്കിലെടുത്ത് കുംഭമേള ചടങ്ങുകള്‍ അവസാനിപ്പിക്കാന്‍ സംഘാടകര്‍ ഇന്ന് യോഗം ചേര്‍ന്ന് തീരുമാനമെടുത്തേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''