ദേശീയം

കോവിഡ് വ്യാപനം; മോദിയെ വിമര്‍ശിച്ചതിന് പിന്നാലെ റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. 'കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ബംഗാളിലെ എന്റെ എല്ലാ തെരഞ്ഞെടുപ്പ് റാലികളും റദ്ദാക്കുകയാണ്. ഈ അവസ്ഥയില്‍ വന്‍ റാലികള്‍ നടത്തുന്നതിനെ കുറിച്ച് പുനര്‍ചിന്തനം നടത്തണമെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോടും ഞാന്‍ ആവശ്യപ്പെടുകയാണ്'-രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. 

കോവിഡ് വ്യാപനം രൂക്ഷമായിട്ടും വന്‍ റാലികള്‍ നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയെ രാഹുല്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. തന്റെ റാലികളിലെ വലിയ ജനപങ്കാളിത്തത്തെ പുകഴ്ത്തിക്കൊണ്ടുള്ള മോദിയുടെ പ്രസംഗത്തിന് എതിരെയായിരുന്നു രാഹുലിന്റെ വിമര്‍ശനം. 

താന്‍ ഇതിന് മുന്‍പ് രണ്ടുതവണ വന്നിട്ടും ഇത്രയും വലിയ ആള്‍ക്കൂട്ടം കണ്ടിരുന്നില്ല എന്നായിരുന്നു ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ ശനിയാഴ്ച മോദി പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍