ദേശീയം

ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് രോഗികള്‍ 25,000 കടന്നു, കര്‍ണാടകയില്‍ 20,000; ആശങ്കയില്‍ സംസ്ഥാനങ്ങള്‍ 

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നുവെന്ന് വ്യക്തമാക്കി പുതുതായി ഇരുപതിനായിരത്തോളം രോഗികള്‍. 24 മണിക്കൂറിനിടെ 19,067 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 11,61,065 ആയി ഉയര്‍ന്നു.

ഇന്ന് 4603 പേരാണ് രോഗമുക്തി നേടിയത്. 81 പേര്‍ കൂടി വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതോടെ, മരണസംഖ്യ 13,351 ആയി ഉയര്‍ന്നു. രാജസ്ഥാനില്‍ കോവിഡ് വ്യാപനം തുടരുകയാണ്. പുതുതായി 10,514 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.

ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 25,462 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. പോസിറ്റിവിറ്റി നിരക്ക് 29.74 ശതമാനമാണ്. 20000 പേരാണ് പുതുതായി രോഗമുക്തി നേടിയത്. നിലവില്‍ 74,941 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു

ആഡംബരമില്ലാതെ ലളിത വിവാഹം, മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്