ദേശീയം

ഉത്തര്‍പ്രദേശില്‍ കോവിഡ് കുതിക്കുന്നു; രോഗികള്‍ 30,000 കടന്നു

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും റെക്കോര്‍ഡ് രോഗികള്‍. 24 മണിക്കൂറിനിടെ 30,000ലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്ര കഴിഞ്ഞാല്‍ പ്രതിദിന കോവിഡ് രോഗികള്‍ ഏറ്റവുമധികം ഉള്ളത് ഉത്തര്‍പ്രദേശിലാണ്.

കഴിഞ്ഞ മണിക്കൂറുകളില്‍ 30,596 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 129 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ കോവിഡ് ബാധിതരുടെ ആകെ എണ്ണം 8,51,620 ആയി ഉയര്‍ന്നു. മരണസംഖ്യ 9830 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ 9041 പേര്‍ രോഗമുക്തി നേടിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ മഹാരാഷ്ട്ര 68,631, രാജസ്ഥാന്‍ 10,514, ഗുജറാത്ത് 10,340, തമിഴ്‌നാട് 10,723, ഡല്‍ഹി 25,462, കര്‍ണാടക 19,067 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കണക്കുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്