ദേശീയം

കോവിഡ് വാര്‍ഡില്‍ ഭര്‍ത്താവിന് കൂട്ടിരിക്കാന്‍ യുവതി; പുറത്തുപോകണമെന്ന് ഡോക്ടര്‍; മുഖത്തടിച്ചു; കേസ്‌

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വാര്‍ഡില്‍ യുവതി ഡോക്ടറുടെ മുഖത്തടിച്ചതായി പരാതി. വാര്‍ഡില്‍ നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെട്ടതില്‍ കുപിതയായ യുവതി ഡോക്ടറുടെ മുഖത്തടിക്കുകയായിരുന്നു. ഡല്‍ഹിയിലെ ജിടിബി ആശുപത്രിയില്‍ ഞായറാഴ്ചയായിരുന്നു സംഭവം. 

എമര്‍ജന്‍സി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയാണ് യുവതി തല്ലിയത്. ഇവരുടെ ഭര്‍ത്താവിനെ കോവിഡ് പോസിറ്റാവായതിനെ തുടര്‍ന്ന് ഗുരു തേജ് ബഹദൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഭര്‍ത്താവിനൊപ്പം വാര്‍ഡില്‍ കൂട്ടിരുന്ന യുവതിയോട് രോഗികളല്ലാത്തവര്‍ക്ക് വാര്‍ഡില്‍ പ്രവേശനം അനുവദിക്കാനാവില്ലെന്ന് ഡോക്ടര്‍പറഞ്ഞിരുന്നു. പുറത്തുപോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ യുവതി അതിന് തയ്യാറായില്ല. തര്‍ക്കത്തിനിടെ യുവതി ഡോക്ടറുടെ മുഖത്തടിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.

പരാതിക്കാരിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നെങ്കിലും ഇവരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നില്ലെന്ന് പൊലീസ് പറയുന്നു. മുഖത്തടിച്ച സംഭവത്തില്‍ ഡോക്ടര്‍ ആശുപത്രി ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍നടപടികള്‍ക്കായി ഡയറക്ടര്‍ പരാതി പൊലീസിന് കൈമാറുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഡല്‍ഹി മെഡിക്കല്‍ അസോസിയേഷന്‍ അപലപിച്ചു. ഡോക്ടര്‍മാര്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കണമെന്നും ഇത്തരത്തിലുള്ള നടപടികള്‍ ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കുമെന്നും അസോസിയേഷന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍