ദേശീയം

ഝാര്‍ഖണ്ഡില്‍ സമ്പൂര്‍ണലോക്ക് ഡൗണ്‍

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒരാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ഝാര്‍ഖണ്ഡ് സര്‍ക്കാര്‍.ഏപ്രില്‍ 22 മുതല്‍ 29വരെയാണ്  ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടും കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം.

അവശ്യസര്‍വീസുകള്‍ക്ക്് മാത്രമാണ് അനുമതി. ആരാധാനലയങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുമെങ്കിലും ആള്‍ക്കൂട്ടം അനുവദിക്കില്ല.  കോവിഡ് രൂക്ഷമായി തുടരുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെുത്തിയിരുന്നു. സ്‌കൂളുകളും കോളജുകളുമെല്ലാം അടച്ചു.പരീക്ഷകള്‍ മുഴുവന്‍ മാറ്റിവെച്ചിരുന്നു. 

കഴിഞ്ഞ മണിക്കൂറുകളില്‍ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കര്‍ോഡ് വര്‍ധനവാണ് രേഖപ്പെടുത്തിയത്. 14,552 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 97 പേര്‍ മരിച്ചു. 

കഴിഞ്ഞ ദിവസം ഡല്‍ഹിയിലും ആറ് ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ വാരാന്ത്യലോക്ക്ഡൗണ്‍ പ്രഖ്യപിച്ചിട്ടുണ്ട്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി