ദേശീയം

'തുടക്കം മുതല്‍ പലതും പറഞ്ഞു'; രാഹുല്‍ ഗാന്ധി വന്നാല്‍ മികച്ച ചികിത്സ നല്‍കും: ഹരിയാന ആരോഗ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് സ്ഥിരീകരിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഹരിയാനയിലേക്ക് വരികയാണെങ്കില്‍ അദ്ദേഹത്തിന് മികച്ച ചികിത്സ നല്‍കുമെന്ന് ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നടത്തിയ പ്രതികരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പ്രതികരണം. 

'കോവിഡ് വ്യാപനം ആരംഭിച്ചതുമുതല്‍ രാഹുല്‍ ഗാന്ധി പലതരത്തിലുള്ള പ്രസ്താവനകളാണ് നടത്തിയത്. ഇപ്പോള്‍ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍ സ്ഥലം ലഭിക്കാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടെങ്കില്‍, അദ്ദേഹത്തിന് ഹരിയാനയിലേക്ക് വരാം. ഞങ്ങള്‍ അദ്ദേഹത്തിന് മികച്ച ചികിത്സ നല്‍കും'-അനില്‍ വിജ് പറഞ്ഞു. 

തിങ്കളാഴ്ച വൈകുന്നേരമാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം രാഹുല്‍ ഗാന്ധി അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ബിജെപി നേതാക്കള്‍ അദ്ദേഹത്തിന് വേഗം സുഖംപ്രാപിക്കട്ടെയെന്ന് ആശംസിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹരിയാന ആരോഗ്യമന്ത്രി രാഹുലിന്റെ കോവിഡ് പ്രതിരോധത്തെക്കുറിച്ചുള്ള പ്രസ്താവനകള്‍ പരാമര്‍ശിച്ച് രംഗത്തുവന്നത്. 

നേരിയ രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാഹുലിന് കോവിഡ് സ്ഥിരീകരിച്ചത്. താനുമായി കഴിഞ്ഞ ദിവസം സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നീരിഷണത്തില്‍ പ്രവേശിക്കണമെന്നും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം