ദേശീയം

യുജിസി നെറ്റ് പരീക്ഷ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുജിസി നെറ്റ് പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതി പരീക്ഷയ്ക്ക് 15 ദിവസം മുന്‍പ് അറിയിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ്  പൊക്രിയാല്‍ അറിയിച്ചു.

മെയ് രണ്ടു മുതല്‍ പതിനേഴ് വരെ പരീക്ഷ നടത്താനാണ് തീരുമാനിച്ചിരുന്നത്. ഇതാണ് മാറ്റിവെച്ചത്. ഉദ്യോഗാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് പരീക്ഷ നീട്ടിവെയ്ക്കാന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയോട് വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടിരുന്നു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ നടത്തുന്നത്. വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പരീക്ഷ നീട്ടിവെയ്ക്കാന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി തീരുമാനിച്ചത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി പ്രമുഖ പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു. നീറ്റ് പിജി , ജെഇഇ മെയ്ന്‍ പരീക്ഷകള്‍ മാറ്റിവെച്ച പരീക്ഷകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു