ദേശീയം

പൊതുവിപണയില്‍ കോവിഡ് വാക്‌സിന് ആയിരം രൂപ വരെ വില ഉയര്‍ന്നേക്കാം; റിപ്പോര്‍ട്ട്‌

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മെയ് ഒന്നുമുതല്‍ 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കെ വാക്‌സിന്‍ ഒരു ഡോസിന് സ്വകാര്യവിപണിയില്‍ 700 മുതല്‍ ആയിരം വരെ വില ഉയര്‍ന്നേക്കാമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ സ്വകാര്യ ആശുപത്രികളില്‍ ഒരുഡോസിന് 250 രൂപയാണ് ഈടാക്കുന്നത്.

കോവീഷില്‍ഡ് വാക്‌സിന് സ്വകാര്യവിപണിയില്‍ ആയിരത്തോളം രൂപ വിലവരുമെന്ന് അടുത്തിടെ സിറം സിഇഒ പൂനെവാല പറഞ്ഞിരുന്നു. റഷ്യന്‍ നിര്‍മ്മിത വാക്‌സിന്‍ സ്പുടുനികിന് 750 രൂപയായേക്കുമന്നും ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരമാനമെടുത്തിട്ടില്ലെന്നാണ് ഡോ. റെഡ്ഡീസ് കമ്പനി പറയുന്നത്. 

ഇതുവരെ ഒരുകമ്പനികളും സ്വകാര്യമേഖലയില്‍ വാക്‌സിന്‍ നല്‍കുന്നതിന്റെ വില നിശ്ചയിച്ചിട്ടില്ല. സ്വകാര്യമേഖലയില്‍ വില്‍ക്കാന്‍ കഴിയുന്ന അളവ്, കയറ്റുതി, വിതരണരപ്രശ്‌നങ്ങള്‍ എന്നിവയെ ആശ്രയിച്ചായിരിക്കും വിലനിശ്ചയിക്കുക. വാക്‌സിന്റെ വില നിശ്ചയിക്കുന്ന കാര്യത്തില്‍ കേന്ദ്രത്തിന്റെ വ്യക്തതയ്ക്കായി സംസ്ഥാനങ്ങള്‍ കാത്തിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ