ദേശീയം

മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍?; ഉദ്ധവ് താക്കറെ വൈകീട്ട് ജനങ്ങളെ അഭിസംബോധന ചെയ്യും 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടും മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്ന് സംസ്ഥാനത്തെ അഭിസംബോധന ചെയ്യും. വൈകീട്ട് എട്ടുമണിക്ക് ജനങ്ങളോട് സംസാരിക്കുന്ന മുഖ്യമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോവിഡിനെതിരെ പോരാട്ടം തുടരുന്ന മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണിന് സമാനമായ നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഈ നിയന്ത്രണങ്ങള്‍ കൊണ്ടും വ്യാപനം കുറയാത്ത പശ്ചാത്തലത്തിലാണ് കടുത്ത നടപടി എന്ന നിലയില്‍ ലോക്ക്ഡൗണിനെ കുറിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ 62,097 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 

നിലവിലെ സാഹചര്യത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് എല്ലാ മന്ത്രിമാരും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്നും ആരോഗ്യമന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ പലചരക്ക് കടകള്‍, പച്ചക്കറി കടകള്‍, ഡെയറികള്‍, പഴക്കടകള്‍ എന്നിവ രാവിലെ 7 നും 11 നും ഇടയില്‍ മാത്രമേ തുറക്കാന്‍ പാടുള്ളൂ. ബേക്കറികള്‍, മിഠായി കടകള്‍, ഇറച്ചി കടകള്‍, മത്സ്യ കടകള്‍ അടക്കം എല്ലാത്തരം ഭക്ഷണ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കും നിയന്ത്രണമുണ്ട്. പ്രാദേശിക ഭരണകൂടങ്ങളുടെ അനുമതി പ്രകാരം രാവിലെ 7 മുതല്‍ രാത്രി 8 വരെ ഹോം ഡെലിവറികള്‍ അനുവദിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി