ദേശീയം

യാത്ര ചെയ്യാന്‍ വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് 'റെഡി'; ടിക്കറ്റ് ബുക്കിംഗ് ഏജന്‍സി ഉടമ അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കി യാത്രക്കാര്‍ക്ക് നല്‍കിയ യുവാവ് അറസ്റ്റില്‍. യാത്രാടിക്കറ്റ് ബുക്കിംഗ് ഏജന്‍സി ഉടമയാണ് പൊലീസ് പിടിയിലായത്.

തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണ് സംഭവം. കഴിഞ്ഞ ആറുമാസമായി ബസ്, ട്രെയിന്‍, വിമാന യാത്രക്കാര്‍ക്ക് ടിക്കറ്റ് എടുത്ത് നല്‍കുന്ന ടിക്കറ്റ് ബുക്കിംഗ് ഏജന്‍സി ഉടമ ദിനേഷാണ് അറസ്റ്റിലായത്.  പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ മേധാവി നല്‍കിയ പരാതിയിലാണ് നടപടി. നിരവധി യാത്രക്കാര്‍ക്ക് പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ പേരില്‍ വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കി എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ദിനേഷിനെ അറസ്റ്റ് ചെയ്തത്.

ഏഴിലരസി ബര്‍ഗുര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പേരിലാണ് തട്ടിപ്പ് നടന്നത്. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പേരില്‍ നല്‍കിയ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകളില്‍ പൊരുത്തക്കേടുകള്‍ തോന്നിയ അധികൃതര്‍ അന്വേഷണം നടത്തുകയായിരുന്നു.  ക്രമക്കേട് കണ്ടെത്തിയ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ദിനേഷാണ് ഇതിന് പിന്നിലെന്ന്് തിരിച്ചറിഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?